Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹെഡ് ക്വാർട്ടേഴ്സ് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട കെ ബഷീർ അഹമ്മദ് മാസ്റ്ററെ കെഎസ്ടിയു തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ആദരം നൽകി.

20 Jul 2026 13:23 IST

Jithu Vijay

Share News :

തിരൂരങ്ങാടി : കേരള സ്റ്റേറ്റ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹെഡ് ക്വാർട്ടേഴ്സ് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട കെ ബഷീർ അഹമ്മദ് മാസ്റ്റർക്ക് കെഎസ്ടിയു തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ആദരം നൽകി. ചടങ്ങിൽ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എസ് കിളർ മാസ്റ്റർ സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് ഹസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി ഹുസൈൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു ജില്ലാ ഭാരവാഹികളായ ടിപി അബ്ദുറഷീദ് മാസ്റ്റർ കെ ബഷീർ അഹമ്മദ് മാസ്റ്റർ വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ഇവിജാസിദ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ വില്ലൻ ഇബ്രാഹിം മാസ്റ്റർ സബ്ജില്ലാ വനിതാ വിംഗ് സെക്രട്ടറി ജസീറ ആലങ്ങാടൻ എന്നിവർ സംസാരിച്ചു നാളെ നടക്കുന്ന KSTU അവകാശ പത്രിക സമർപ്പണം വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു

Follow us on :

More in Related News