Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 21:37 IST
Share News :
കോട്ടയം: പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീടിനുനേരെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണം. മുറ്റത്തു കിടന്ന കാറുകൾക്കുനേരെയും യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞു. ജോസ് കെ മാണിയുടെ വീടിനുമുന്നിൽ പ്രകടനം നടത്താൻ എത്തിയതായിരുന്നു യുഡിഎഫ് പ്രവർത്തകർ. വീടിനു മുന്നിൽ വിജയാഘോഷം ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പോലീസെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.
മോൻസ് ജോസഫിന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നത്. വിജയാഹ്ലാദപ്രകടനം ആയി രണ്ടു തവണയാണ് മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ ജോസ് കെ മാണിയുടെ വീടിനു മുന്നിലേക്ക് എത്തിയത്. വീടിനു പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് കല്ലുകൾ വലിച്ചെറിയുകയും വടികൾ കൊണ്ട് ആക്രമണം നടത്തുകയും ചെയ്തു.
ജോസ് കെ മാണിയുടെ വീടിന് മുൻവശത്ത് ഉണ്ടായിരുന്ന എൽഡിഎഫ് പ്രവർത്തകർക്ക് നേർക്ക് കയ്യേറ്റം നടത്തി. ഈ സമയമെല്ലാം മൈക്കും കയ്യിലെടുത്ത് അനൗൺസ്മെൻറ് നടത്തി മോൻസ് ജോസഫ് ആക്രമണത്തിന് യുഡിഎഫ് പ്രവർത്തകരെ പ്രേരിപ്പിക്കുകയായിരുന്നു. ജോസ് കെ മാണിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുവാനുള്ള യുഡിഎഫ് പ്രവർത്തകരുടെ ശ്രമം സംഘർഷത്തിലാണ് കലാശിച്ചത്. റോഡിൽ നിന്നുകൊണ്ട് വീട്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു.
തിരഞ്ഞെടുപ്പിൽ ജയവും പരാജയവും സ്വാഭാവികമാണ്. ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണ് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ പേരിൽ മോൻസ് ജോസഫ് കൂട്ടരും നടത്തിയിരിക്കുന്നത് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഗൗരവപരമായി പരിശോധിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജയപരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ജനവിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. പാർട്ടി മത്സരിച്ച 12 സീറ്റിലും പാരജയപ്പെട്ടു. ഇതിന്റെ കാരണങ്ങൾ പാർട്ടിക്ക് അകത്ത് ഗൗരവമായി ചർച്ച ചെയ്യും. എൽഡിഎഫിലും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ നല്ല പ്രവർത്തനം കാഴ്ച വച്ചെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.