Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാമായണം സമ്പൂർണ്ണ ജീവിത വിജയത്തിൻ്റെ വഴികാട്ടി: ശാരദാനന്ദ സ്വാമി

08 Aug 2026 19:01 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ജീവിതവിജയത്തിൻ്റെ സമ്പൂർണ്ണ വഴികാട്ടിയാണ് രാമായണമെന്ന് ചിന്മയ മിഷൻ സംസ്ഥാന മേധാവി ശാരദാനന്ദ സരസ്വതി സ്വാമി പറഞ്ഞു. വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ സംഘടിപ്പിച്ച രാമായണ മഹോത്സവത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി . യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് രാമായണ മഹോത്സവത്തിൻ്റെ ഭാഗമായുള്ള മേള ഉദ്ഘാടനം ചെയ്തു. ഔപചാരിക വിദ്യാഭ്യാസത്തിനു പരിയായ ആത്മജ്ഞാനത്തെ വളർത്തിയെടുക്കുവാൻ രാമാരണ ചിന്തകൾ നമുക്ക് പ്രചോദനമാകുമെന്ന് അദേഹം പറഞ്ഞു.

യൂണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.എൻ മധു, അഖിൽ ആർ നായർ, പി എൻ രാധാകൃഷ്ണൻ, സഞ്ജീവ കെ എൻ, വിജയൻ നായർ, ഭരതൻ, ജയകുമാർ, ശ്രീകല ദിലീപ്, സി എൻ ഓമന, ഗീതാദേവി, എസ് മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു. രാമായണ പാരായണം, പ്രഭാഷണം, ഉപന്യാസം, ചിത്രരചന, പ്രശ്‌നോത്തരി തുടങ്ങിയ മത്സരങ്ങൾ മേളയുടെ ഭാഗമായി സംഘടിപ്പിച്ചു

Follow us on :

More in Related News