Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2026 21:22 IST
Share News :
വൈക്കം: വീടിന് ചുറ്റിനും ഉള്ളിലും വെള്ളം കയറി അകപ്പെട്ട വൃദ്ധനായ ഗൃഹനാഥൻ കുഴഞ്ഞ് വീണു. ചെമ്പ് പഞ്ചായത്തിലെ ഏനാദി 9-ാം വാർഡിൽ വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. പഞ്ചായത്ത് അംഗത്തിൻ്റെ അവസരോചിതമായ ഇടപെടലിൽ ഒടുവിൽ പുതുജീവൻ. ഏനാദി കാട്ടിത്തറ വീട്ടിൽ പങ്കജൻ (82) ആണ് വീടിനുള്ളിൽ കുഴഞ്ഞ് വീണത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഇവരടങ്ങുന്ന നിരവധി കുടുംബങ്ങൾക്ക് പുഴയിലെ കടത്ത് കടന്ന് വേണം എളുപ്പത്തിൽ പുറം ലോകത്തേക്ക് എത്താൻ. കനത്ത മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും കൂടിയതോടെ കഴിഞ്ഞ ദിവസം മുതൽ കടത്ത് നിലച്ചു. പങ്കജൻ്റെ ഭാര്യ ജലജാമണി ഫോണിൽ വിളിച്ച് വിവരം അറിയിച്ചതോടെ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എസ്. ജയപ്രകാശ് കെ. ബിനിമോൻ എം എൽ എ യുമായി ബന്ധപ്പെട്ട് ഫയർഫോഴ്സിൻ്റെ റെസ്ക്യൂ ബോട്ട് എത്തിച്ച് ഫയർഫോഴ്സ് അംഗങ്ങൾ പങ്കജനെ വെള്ളം കയറിയ വീടിനുള്ളിൽ നിന്നും ബോട്ടിൽ കയറ്റി മറുകരയിലെ റോഡിൽ എത്തിച്ച ശേഷം ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എംഎൽഎ കെ.ബിനിമോൻ, വൈക്കം തഹസിൽദാർ ശ്രീകുമാർ , ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗൃഹനാഥൻ സമയത്ത് എത്തിച്ചതിനാൽ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.