Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2026 17:32 IST
Share News :
വൈക്കം: തലയാഴം വില്ലേജ് മൂന്നാംവേലിക്കരി പാടശേഖരത്തിൽ മടവീണതിനെ തുടർന്ന് 190 ഏക്കർ പാടശേഖരത്തിലെ 30 ദിവസത്തിൽ അധികം പ്രായമായ നെൽച്ചെടികൾ പൂർണമായി നശിച്ചു. ഏകദേശം 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി കർഷകർ പറയുന്നു. മടവീണ പാടശേഖരം കെ. ബിനിമോൻ എം എൽ എ നേരിൽ സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. ഗവർമെന്റ് ഇടപെട്ട് കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് എം എൽ എ പറഞ്ഞു. പാടശേഖരസമിതി ഭാരവാഹികളായ ഷാജി എസ്തപ്പൻ, പി. സുരേന്ദ്രൻ, പി. വി തങ്കച്ചൻ പൗവത്തിൽ, റോജൻ പട്ടേരിൽ, വിനോദ് മാടവന തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.