Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2026 22:24 IST
Share News :
കടുത്തുരുത്തി: സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് കൈയുടെ ചലനശേഷി നഷ്‌പെട്ട വീട്ടമ്മയ്ക്കു നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃകോടതി വിധി. കടുത്തുരുത്തി മുരിക്കന്‍ വീട്ടില്‍ ജിഷ ജോസിനാണ് കോടതിയില്‍ നിന്നും അനുകൂലമായ വിധി ലഭിച്ചത്. 2019 ഏപ്രില്‍ മാസത്തില്‍ കടുത്തുരുത്തി സഹകരണ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് ജിഷയുടെ ഇടതുകൈ തളന്ന് പോയത്. കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ജിഷയും ഭര്‍ത്താവ് ജോസും കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൈയുടെ ചലനശേഷി വീണ്ടെടുക്കാനായില്ല. ആശുപത്രി അധികൃതരെ അറിയിച്ചിട്ടും വേണ്ടത്ര ഗൗരവത്തോടെ കാണാനോ പ്രശ്‌നം പരിഹരിക്കാനോ തയാറായില്ലെന്നും പരാതിക്കാര്‍ പറയുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളിലായി വര്‍ഷങ്ങളോളം ചികിത്സ നടത്തിയ ശേഷമാണ് കൈയുടെ ചലനശേ,ിയും സ്വാധീനവും 70 ശതമാനത്തോളം വീണ്ടെടുക്കാനായത്. ഇതിനായി ലക്ഷക്കണക്കിന് രൂപ ചിലവായെന്നും ഈ കാലത്തിനിടെ ഭര്‍ത്താവിന്റെയും തന്റെയും വരുമാന മാര്‍ഗങ്ങളായ തൊഴിലുകള്‍ നഷ്ടപെട്ടെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്നാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ ഉള്‍പെടെ റിപ്പോര്‍ട്ടുകള്‍ തേടിയ ശേഷം കോടതി തങ്ങള്‍ക്ക് അനുകൂലമായ വിധി പുറപെടുവിക്കുകയായിരുന്നു. വിധി വന്ന് ഒരു മാസത്തിനകം 4,80 ലക്ഷത്തോളം രൂപയോളം തങ്ങള്‍ക്ക് നല്‍കാനാണ് ആശുപത്രി അധികൃതരോട് കോടതി നിര്‍ദേശിച്ചിരിക്കുന്നതെന്ന് ജിഷയും ഭര്‍ത്താവ് ജോസും കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.