Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2026 22:29 IST
Share News :
കടുത്തുരുത്തി: വ്യാപാരി സൗഹൃദ വെല്‍ഫെയര്‍ സൊസൈറ്റി കടുത്തുരുത്തി നിയോജകമണ്ഡലം വാര്‍ഷികസമ്മേളനവും മന്ത്രി മോന്‍സ് ജോസഫിന് സ്വീകരണവും ഞായറാഴ്ച്ച നടക്കും. 2.30 ന് മുട്ടുചിറ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിശുദ്ധ അല്‍ഫോന്‍സാമ്മ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് പി.എം. ജോര്‍ജ് പ്ലാക്കാട്ടേല്‍ അധ്യക്ഷത വഹിക്കും. സമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ് വെട്ടിക്കത്തടത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിഝധികളായ ആന്‍മരിയ ജോര്‍ജ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ലൈസാമ്മ തോമസ്, മിനി മത്തായി, ജിന്‍സി എലിസബത്ത്, ലില്ലിക്കുട്ടി ജേക്കബ്, സിറിയക് ജോര്‍ജ്, കെ.കെ. ശശികുമാര്‍, യു.ഡി. മത്തായി, കെ.ഒ.ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. നിയോജക മണ്ഡലം പ്രസഡന്റ് പി.എം. ജോര്‍ജ് പ്ലാക്കാട്ടേല്‍,
സെക്രട്ടറി ബിനു നീറോസ്, ട്രഷറര്‍ പി.ജി. ബിനോമോന്‍, സെബാസ്റ്റ്യന്‍ മഠത്തിക്കുന്നേല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.