Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി പി എം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി

10 Aug 2026 08:47 IST

NewsDelivery

Share News :

പാലക്കാട് -സി പി എം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വകാര്യ ഹോട്ടല്‍ മുറിയിലാണ് ധ്യാന്‍ മോഹനന്‍ (38)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നടപടികള്‍ സ്വീകരിച്ചു വരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. വിദേശത്ത് ഐ ടി മേഖലയില്‍ എന്‍ിനീയറായിരുന്നു ധ്യാന്‍.

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി വിളിക്കാം 1056, 0471- 2552056)

Follow us on :

More in Related News