06 Sep 2024 18:56 IST
Share News :
ദോഹ: ഫുട്ബോൾ പ്രേമികളെ നിരാശപ്പെടുത്തി ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ ഖത്തറിന് തോൽവി. യു.എ.ഇയാണ് കളിയുടെ രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകളുമായി ഏഷ്യൻ ചാമ്പ്യന്മാരെ 3-1ന് തോൽപിച്ചത്. ആദ്യപകുതിയിൽ ഇബ്രാഹിം അൽ ഹസൻ നേടിയ ഗോളിലൂടെ ഖത്തറാണ് ലീഡ് നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ ഏറെ ആവേശത്തോടെ കളിച്ച ഇമാറാത്തികൾ മൂന്ന് ഗോളുകളുമായി കളി പിടിച്ചു.
68ാം മിനിറ്റിൽ ഹാരിബ് സുഹൈലിലൂടെയായിരുന്നു തുടക്കം. പിന്നാലെ, 80ാം മിനിറ്റിൽ ഖാലിദ് അൽ ദഹ്നാനിയും , അലി സാലിഹും (94മിനിറ്റിൽ) യു.എ.ഇക്ക് തകർപ്പൻ വിജയമൊരുക്കി.
ആദ്യ പകുതിയിൽ മികച്ച നീക്കങ്ങളും പന്തടക്കവുമായി കളം വാണ ഖത്തറിന് രണ്ടാം പകുതിയിൽ വീണ പിഴവുകൾ തിരിച്ചടിയാവുകയായിരുന്നു. ആദ്യ 45 മിനിറ്റിൽ ഒരു തവണ പോലും ഷോട്ട് ചെയ്യാൻ കഴിയാതെ പോയ ഇമാറാത്തികൾ, രണ്ടാം പകുതിയിൽ ഏഴു ഷോട്ടുകളാണ് ഉതിർത്തത്.
Follow us on :
Tags:
More in Related News
Please select your location.