Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2026 01:33 IST
Share News :
തലയോലപ്പറമ്പ്: ടോറസ് ലോറി എതിരെ വന്ന ബുള്ളറ്റുമായി കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രികന് ഗുരുതര പരിക്ക്. തലയോലപ്പറമ്പ് വടയാർ ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രി 12.45 ഓടെയാണ് അപകടം. ബുള്ളറ്റ് യാത്രികൻ പെരുമ്പടവം സ്വദേശിയും തണ്ണീർമുക്കം ആയുർവേദ ആശുപത്രി ജീവനക്കാരനുമായ സിജു രാജൻ (38) നാണ് പരിക്കേറ്റത്. തലയോലപ്പറമ്പിൽ നിന്നും ആലപ്പുഴ മണ്ണഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്നു ടോറസ്. വൈക്കം ഭാഗത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ബുള്ളറ്റ്. ബുള്ളറ്റ് ടോറസിന് അടിയിൽപ്പെട്ട് പോയി.റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രികനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് എസ് ഐ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.