Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2026 20:27 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ പ്രകൃതി പഠന വിഭാഗമായ ശ്രീമൂലം നേച്ചർ ക്ലബ്ബ് 25 വർഷത്തെ മഹത്തായ പരിസ്ഥിതി പ്രവർത്തനങ്ങളുടെ നിറവിൽ. കാൽനൂറ്റാണ്ടുകാലമായി പ്രാദേശിക തലത്തിൽ പരിസ്ഥിതി ബോധവൽക്കരണത്തിനും പ്രകൃതി സംരക്ഷണത്തിനും നേതൃത്വം നൽകുന്ന ക്ലബ്ബിന് സംസ്ഥാന സർക്കാരിന്റെ വനമിത്ര, പ്രകൃതി മിത്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട് വിപുലമായ പരിപാടികളോടെയാണ് രജത ജുബിലി ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും പ്രകൃതിയെക്കുറിച്ചുള്ള അറിവും സ്നേഹവും വളർത്തുന്നതിനായി നേച്ചർ ക്യാമ്പുകൾ, വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കലും പരിപാലനവും, വിവിധ സ്കൂളുമായി സഹകരിച്ച് പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം വനം വകുപ്പിന്റെ സഹകരണത്തേടെ നേച്ചർ ക്യാമ്പുകൾ തുടങ്ങിയ പരിപാടികൾ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തും. പരിപാടികളുടെ ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂൺ 5 വെള്ളിയാഴ്ച രാവിലെ 11 ന് ഏറ്റുമാനൂർ ഗവ ടിടിഐ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് എംഎൽഎ നാട്ടകം സുരേഷ് നിർവഹിക്കും. തുടർന്ന് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ലൈബ്രറി ആയുഷ്കാല അംഗങ്ങൾ, പ്രശസ്ത ശിശുരോഗ വിദഗ്ദ്ധൻ ഡോ കെ എസ് വിജയകുമാർ, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എൻ കെ മേനോൻ എന്നിവരെ ആദരിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ അഡ്വ. ജേക്കബ് ഡി. നെല്ലിക്കാപ്പള്ളി, ലൈബ്രറി സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ,വൈസ് പ്രസിഡന്റ് ഡോ. വിദ്യ ആർ. പണിക്കർ, കൗൺസിലർ രശ്മി ശ്യാം, സഹകരണ ബാങ്ക് ഡയറക്ടർ പി. വി. ജോയി പൂവംനിൽക്കുന്നതിൽ, ഗവ. ടി.ടി.ഐ. പ്രിൻസിപ്പൽ പ്രീതി ഭാർഗ്ഗവൻ, പി.ടി.എ .പ്രസിഡന്റ് അജിത ആനന്ദ്, കമ്മിറ്റി അംഗങ്ങൾ വി. എൻ. ശ്രീകുമാർ വാലയിൽ, പി. എസ്. രാധാകൃഷ്ണൻ ഇഞ്ചക്കാട്ടിൽ, കൺവീനർ എ. പി. സുനിൽ എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ജി. പ്രകാശ്, അഡ്വ പി . രാജീവ് ചിറയിൽ,എ .പി . സുനിൽ , പി. എസ് .രാധാകൃഷ്ണൻ ഇഞ്ചക്കാട്ടിൽ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.