Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2026 19:44 IST
Share News :
വള്ളിക്കുന്ന്: ജ്വാല ലൈബ്രറിയുടെ ആഭിമുഖൃത്തിൽ ഏഴു ദിവസം നീണ്ടുനിന്ന വായനക്കളരിയുടെ സമാപന പരിപാടി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീറ അഫ്സൽ ഉദ്‌ഘാടനം ചെയ്തു. കെ. അംബുജം അദ്ധ്യക്ഷയായി. ബാലവേദി അംഗങ്ങൾ തയ്യാറാക്കിയ ജ്വലനം കൈയെഴുത്തുപതിപ്പ് അനിൽ കെ. വള്ളിക്കുന്ന് പ്രകാശനം ചെയ്തു. റഷീദ് പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. കെ. രാമചന്ദ്രൻ, സി. കൃഷ്ണാനന്ദൻ, ടി. വിനോദ് കുമാർ, വി.പി അബൂബക്കർ എ. പുഷ്പലത, ശ്രീജിത വി നാഥ്, എ. സുൽഫിയ, ഇ.പി. ഹൃദിക, കെ.ടി. പ്രഷ്‌നി, എം. ബിൻസി തുടങ്ങിയവർ സംസാരിച്ചു. കണ്ടൽക്കാടിലേക്കുള്ള വിനോദ യാത്രക്ക് ടി. അജിത് കുമാർ നേതൃത്വം നൽകി. ക്യാമ്പഗംങ്ങൾക്ക് ജ്വാല ലൈബ്രറിയുടെ പേരിലുള്ള സമ്മാനങ്ങൾ നൽകി. തുടർന്ന് ബാലവേദി അംഗങ്ങളുടെ സംഗീതപരിപാടിനടന്നു
Follow us on :
Tags:
More in Related News
Please select your location.