Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 15:17 IST
Share News :
ദോഹ: ഖത്തറും തുർക്കിയയും വ്യാപാര, സൈനിക, സാങ്കേതിക സഹകരണം തുടങ്ങിയ വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സ് പാലസിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഒപ്പുവെക്കൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
അങ്കാറയിൽ നടന്ന ഖത്തർ -തുർക്കിയ പത്താമത് സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചത്.
മീഡിയ കമ്യൂണിക്കേഷൻ, യൂത്ത് ആൻഡ് സ്പോർട്സ്, അന്താരാഷ്ട്ര ഗതാഗത-ചരക്കുനീക്കം, വാണിജ്യം, പ്രതിരോധ സഹകരണം എന്നിവക്കു പുറമെ, എയർക്രാഫ്റ്റുകൾക്കും, നാവിക സേനാ കപ്പലുകൾക്കും ലോജിസ്റ്റിക്സ് പിന്തുണ സംബന്ധിച്ച് ഖത്തർ പ്രതിരോധ മന്ത്രാലയവും തുർക്കിയ നാഷനൽ ഡിഫൻസും കരാറിൽ ഒപ്പുവെച്ചു.
വ്യാഴാഴ്ച രാവിലെ തുർക്കിയയിലെത്തിയ അമീറിന് ഹൃദ്യമായ വരവേൽപ്പാണ് അങ്കാറയിൽ ഒരുക്കിയത്. പ്രസിഡൻഷ്യൽ കോപ്ലക്സിൽ ഇരു രാഷ്ട്ര നേതാക്കളും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ ഉന്നതർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.