Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചികിത്സ പിഴവ് : ഒരു വയസ്സുകാരൻ മരിച്ചു

01 Nov 2024 19:56 IST

Enlight News Desk

Share News :

തൃശൂർ: സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന പരാതിയുമായി കുടുംബം. ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് കുടംബം പരാതി ഉന്നയിച്ചത്. പനിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നത്.


വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഒൻപത് മണിക്ക് ശേഷം കുട്ടിയുടെ നില വഷളായത്തിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് സ്വകാര്യ ആശുപത്രിയതികൃതർ വ്യക്തമാക്കി.. 


ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നാണ് ആശുപത്രിയുടെ വാദം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

Follow us on :

More in Related News