Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 18:12 IST
Share News :
മസ്കറ്റ്: മസ്കറ്റിലെ അൽ അൻസാബ്-അൽ ജിഫ്നൈൻ ഇരട്ടപ്പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി സ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അൽ അൻസാബ്-അൽ ജിഫ്നൈൻ ഇരട്ടപ്പാതയിൽ അൻസാബ് റൗണ്ട്എബൗട്ടിനും ഫലജ് അൽ ഷാം റൗണ്ട്എബൗട്ടിനും ഇടയിലുള്ള ഭാഗം പൂർണമായും അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടു മുതൽ ഉച്ചയ്ക്ക് 12വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെയും ഇതേ റോഡ് ഭാഗികമായി അടച്ചിടും.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.