Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശാ വർക്കർമാരെ സർക്കാർ ജീവനക്കാരായി സ്ഥിരപ്പെടുത്തണം; കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ റ്റി യു സി.

20 Sep 2026 15:35 IST

santhosh sharma.v

Share News :

വൈക്കം: ആശാ വർക്കർമാരെ സേവന, വേതന വ്യവസ്ഥകൾ ഉറപ്പുവരുത്തി ആരോഗ്യവകുപ്പിൽ സ്ഥിര നിയമനം നൽകണമെന്ന് കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ റ്റി യു സി വൈക്കം നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. വൈക്കം വ്യാപാര ഭവനിൽ നടന്ന കൺവെൻഷൻ കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ നിയോജകമണ്ഡലം പ്രസിഡൻ്റ് പി. വി പ്രസാദ് അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണവേണി.ജി. ശർമ്മ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അക്കരപ്പാടം ശശി, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി എം.വി. മനോജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പി. ഡി ഉണ്ണി, എം കെ ഷിബു , ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ജയ് ജോൺ പേരയിൽ , ആശാവർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജയശ്രീ ആർ ചന്ദ്രൻ , ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം പ്രീതാ രാജേഷ് , ഐഎൻടിയുസി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി. വി സുരേന്ദ്രൻ , കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ, ഐഎൻടിയുസി ജില്ലാ ഭാരവാഹികളായ ഇടവട്ടം ജയകുമാർ , കെ വി ചിത്രാംഗതൻ , ജോർജ് വർഗ്ഗീസ്,കെ പി ജോസ് ,കെ എൻ വേണുഗോപാൽ, യു ബേബി, ബീന മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമാർ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റുമാർ, യൂണിയൻ നിയോജകമണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ഇടവട്ടം ജയകുമാർ (പ്രസിഡൻ്റ്), ബീന മോഹനൻ ( വൈസ് പ്രസിഡൻ്റ്), ബിന്ദു മുരളി, ബിന്ദു സണ്ണി (സെക്രട്ടറിമാർ) എന്നിവരടങ്ങുന്ന കമ്മറ്റിയെയും കൺവെൻഷനിൽ തിരഞ്ഞെടുത്തു.


Advt.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.


* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.


* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.


* വൈക്കം എം.എൽ.എ കെ. ബിനുമോൻ ഉദ്ഘാടനം നിർവ്വഹിച്ചു.


* Opening Offers Await!


Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.


*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!


* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News