Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശൗചാലയം തുറന്ന് നൽകണം

22 Nov 2024 16:32 IST

PEERMADE NEWS

Share News :




പീരുമേട്: കുട്ടിക്കാനം ടൗണിലെ ശൗചാലയം തുറന്ന് നൽകണമെന്ന് ആവശ്യം ശക്തമായി. ശബരിമല മണ്ഡലകാലമാരംഭിച്ചതിനാൽ ഇടതാവളമായ കുട്ടിക്കാനതെത്തുന്ന അയ്യപ്പ ഭക്തരും വിനോദ സഞ്ചാരികളും ഏറെ കഷ്ടപെടുകയാണ്. പ്രത്യേകിച്ച് സ്ത്രീ സഞ്ചാരികൾ. ടൗണിലെ മിക്ക ചെറുകിട ഹോട്ടലുകളിലും ടോയ്ലറ്റ് സംവിധാനം നിഷേധിക്കുകയാണ്. ഗതാഗത ക്രമസമാധാന പാലനത്തിനെത്തുന്ന ഉദ്ദ്യോഗസ്ഥരും മറ്റു മാർഗങ്ങൾ കണ്ടെത്തുകയാണ്. 

മാധ്യമവാർത്തകളെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് ശൗചാലയം തുറന്നിരുന്നു. ജലദൗർലഭ്യം മൂലം വീണ്ടും അടച്ചുപൂട്ടി. അഴുത ബ്ലോക്ക് പഞ്ചായത്ത് ഈ കാര്യത്തിൽ തികഞ്ഞഅവഗണയാണ്കാണിക്കുന്നതെന്നുംഎത്രയും വേഗം ശൗചാലയം തുറന്ന് പ്രവർത്തിപ്പിക്കണമെന്നും

കുട്ടി കാനം ടൗണിലെ വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളികളും ആവശ്യപ്പെട്ടു.

Follow us on :

More in Related News