Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് നാളെ (നവംബർ 16) കൊടിയേറും.

15 Nov 2026 21:46 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്

നാളെ (നവംബർ 16) കൊടിയേറും. രാവിലെ 6.30 നും 8.30 നും ഇടയിലാണ് കൊടിയേറ്റ് ചടങ്ങ്. കൊടിമര ചുവട്ടിൽ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ കെ. ഇന്ദു കുമാരി, കലാമണ്ഡപത്തിൽ ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് രാമകൃഷ്ണൻ, അന്നദാന മണ്ഡപത്തിൽ അസിസ്റ്റൻ്റ് കമ്മീഷണർ എസ്. അഭിലാഷ് എന്നിവർ ദീപം തെളിയിക്കും. നവംബർ 19, 22 തീയ്യതികളിൽ ഉച്ചക്ക് 12 ന് ഉത്സവ ബലി, 23 ന് രാവിലെ 5 ന് തെക്കും ചേരി മേൽ എഴുന്നള്ളിപ്പ് , വൈകിട്ട് 3 ന് ഉദയനാപുരത്തെ എൻ എസ് എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ കുലവാഴ പുറപ്പാട്, 24 ന് രാവിലെ 5 ന് വടക്കും ചേരി മേൽ എഴുന്നള്ളിപ്പ്, 6 ന് തൃക്കാർത്തിക ദർശനം, രാത്രി 10 ന് തൃക്കാർത്തിക വിളക്ക്, 25 ന് വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ്. രാത്രി 10 ന് വൈക്കം ക്ഷേത്രത്തിൽ കൂടിപ്പൂജ വിളക്ക് എന്നിവ നടക്കും.

Follow us on :

More in Related News