Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നടന്ന ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലോത്സവം ' സർഗവസന്തം 2026 ' സമാപിച്ചു.

15 Nov 2026 23:51 IST

santhosh sharma.v

Share News :

വൈക്കം: ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാ മന്ദിറിൽ രണ്ടു ദിവസങ്ങളായി നടന്നു വന്ന ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലോത്സവം ' സർഗവസന്തം 2026 ' സമാപിച്ചു. ഞായറാഴ്ച വൈകിട്ട് നടന്ന

സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സമ്മാനദാനവും കെ. ബിനി മോൻ എംഎൽഎ നിർവ്വഹിച്ചു. വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലളിതാംബികടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ വി.ആർ. ചന്ദ്രശേഖരൻ നായർ, വൈസ് ചെയർമാൻ കെ.ശിവപ്രസാദ്, പ്രോഗ്രാം കൺവീനർ ടി.എസ്. ഹരിദാസ്, സ്കൂ‌ൾ പ്രിൻസിപ്പളും ജനറൽ കൺവീനറുമായ മഞ്ജു പ്രസാദ്, പാർഥസാരഥി

തുടങ്ങിയവർ പ്രസംഗിച്ചു. പള്ളിക്കത്തോട് അരവിന്ദ വിദ്യാ മന്ദിരം ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കാരിക്കോട് ശ്രീ സരസ്വതി വിദ്യാ മന്ദിർ, പുലിയന്നൂർ ഗായത്രി സെക്കൻ്ററി സ്‌കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥനങ്ങൾ കരസ്ഥമാക്കി. ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള 19 വിദ്യാലയങ്ങളിൽ നിന്നായി 2000 ൽ അധികം വിദ്യാർഥികളാണ് 95 ഇനങ്ങളിലായി നടന്ന കലാമത്സരങ്ങളിൽ മാറ്റുരച്ചത്‌.




Follow us on :

More in Related News