Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2026 22:28 IST
Share News :
ചാവക്കാട്:താലൂക്ക് ആശുപത്രിയിലെ നിയമനം യോഗ്യത അനുസരിച്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാക്കി രാഷ്ട്രീയ കളികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) ഗുരുവായൂർ മേഖല കമ്മിറ്റി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന് ഇ മെയിൽ അയച്ചു.നിർമ്മാണം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുകൊടുക്കാതെ തിരക്കിട്ട് ഉദ്ഘാടനം ചെയ്തത് എന്തിനാണെന്ന് ചാവക്കാട് നഗരസഭ ഭരണസമിതി നാട്ടുകാരോട് വിശദീകരിക്കണമെന്ന് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.ബിഎംഎസ് മേഖല പ്രസിഡന്റ് പി.കെ.അറമുകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സമിതി അംഗം സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി കെ.എ.ജയതിലകൻ,വി.കെ.സുരേഷ് ബാബു,സന്തോഷ് വെള്ളറക്കാട്,വി.ബി.അനൂപ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.