Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2026 21:07 IST
Share News :
തലയോലപ്പറമ്പ്: ജീവിത മൂല്യങ്ങളാണ് മനുഷ്യത്വത്തിൻ്റെ അടിസ്ഥാനമെന്നും ജാതീയ വേർതിരിവുകളില്ലാതെ അത് ഉയർത്തിപ്പിടിക്കുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര പ്രതിനിധി സഭാംഗം കെ. എ. യൂസഫ് ഉമരി അഭിപ്രായപ്പെട്ടു. "ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമ്മസാക്ഷ്യം" എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ഏരിയ സമ്മേളനങ്ങളുടെ ഭാഗമായി തലയോലപ്പറമ്പിൽ നടന്ന ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്തപ്പെടുന്നവർക്കും ദുർബലർക്കും താങ്ങാവനും ജാതി, മത, വർണ്ണ, വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി എല്ലാ മനുഷ്യർക്കും നന്മ ചെയ്യുവാനും ഇത് സമൂഹത്തിനു പകർന്നു കൊടുക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തലയോലപ്പറമ്പ് കെ ആർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡൻ്റ് കെ.എം കൊച്ചുണ്ണി അധ്യക്ഷത വഹിച്ചു. സുഗന്ധമുള്ള ജീവിതം എന്ന വിഷയത്തിൽ ആലുവ അസ്ഹർ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൾ എം. പി. ഫൈസൽ അസ്ഹരി പ്രഭാഷണം നടത്തി. ജില്ലാ സമിതി അംഗം എം. എസ്. എ റസാഖ് വിഷയവതരണം നടത്തി. കെ.എ യൂസുഫ് ഉമരി, എം.പി ഫൈസൽ അസ്ഹരി എന്നിവർ മോഡറേറ്ററായി. ജില്ലാ പ്രസിഡൻ്റ് പി.എ ഇബ്രാഹിം സാഹിബ്, വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് സക്കീന ടീച്ചർ, ജില്ലാ സമതി അംഗം ആലികുട്ടി സാഹിബ്, ആഷിക്ക് നിസാർ, ശഹർബാ, സിയാബ്, ഏരിയ സമിതി അംഗം ഫാത്തിമ താജുദ്ധീൻ, കൺവീനർ കെ.എം ഷാജഹാൻ, ഏരിയ സമിതി അംഗം പി.എ ഉമർ മാഷ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സ്നേഹ വിരുന്നും നടന്നു.
Follow us on :
Tags:
More in Related News
Please select your location.