Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൈതൃകം ഗുരുവായൂരിന്റെ കർമശ്രേഷ്ഠ പുരസ്കാരത്തിന് പത്മശ്രീ കെ.കെ.മുഹമ്മദ്(കോഴിക്കോട്)അർഹനായി..

12 Nov 2026 16:24 IST

MUKUNDAN

Share News :

ഗുരുവായൂർ:ഏകാദശിയോട് അനുബന്ധിച്ച് പൈതൃകം ഗുരുവായൂർ നൽകി വരുന്ന കർമശ്രേഷ്ഠ പുരസ്കാരത്തിന് റിട്ടയേർഡ് കേന്ദ്ര ആർക്കിയോളജി റീജിയണൽ ഡയറക്ടർ പത്മശ്രീ കെ.കെ.മുഹമ്മദ്(കോഴിക്കോട്)അർഹനായി.ചമ്പൽ കാടുകളിലെ തകർന്ന ക്ഷേത്രങ്ങൾ പുനർ  നിർമ്മിക്കുകയും അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉദ്ഘനനം നടത്തി റിപ്പോർട്ട് നൽകുകയും ചെയ്ത വ്യക്തിയാണ് കെ.കെ മുഹമ്മദ്.ഭാരതീയ സംസ്കാരവും പൈതൃകവും  സംരക്ഷിക്കുവാൻ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന അദ്ദേഹത്തിൻറെ സേവനങ്ങളെ പരിഗണിച്ചാണ് പൈതൃകം ഗുരുവായൂർ പുരസ്കാരം നൽകുന്നത്.10,001 രൂപയും പൊന്നാടയും,ഉപഹാരവും,പ്രശസ്തി പത്രവും അടങ്ങിയതാണ് കർമ ശ്രേഷ്ഠ പുരസ്കാരം.നവംബർ 21-ന് രുഗ്മിണി റീജൻസിയിൽ നടക്കുന്ന ഏകാദശി സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് സാംസ്കാരിക സമ്മേളനം സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ അഡ്വ.രവിചങ്കത്ത്,ജനറൽ കൺവീനർ ഡോ.കെ.ബി.പ്രഭാകരൻ,ട്രഷറർ കെ.കെ.വേലായുധൻ എന്നിവർ അറിയിച്ചു.

Follow us on :

More in Related News