Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2025 02:03 IST
Share News :
ദോഹ: കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് തൃശ്ശൂർ ജില്ലാ സൗഹൃദവേദി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹൃദ സന്ദേശവുമായി നന്മയുടെ വെളിച്ചമോതിക്കൊണ്ട് മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു.
നവംബർ 20 വ്യാഴാഴ്ച്ച വൈകീട്ട് 7 മണിക്ക് ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ഐസിസി-അശോകാ ഹാൾ-അബുഹമൂർ) പ്രശസ്ത പ്രഭാഷകനും കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകനുമായ ഫാ. ഡേവീസ് ചിറമേൽ മാനവ സൗഹൃദസംഗമത്തിൽ സദസ്സുമായി സംവദിക്കും.
സമൂഹത്തിലേക്ക് നന്മയുടെ സന്ദേശമോതുന്ന ഈ പരിപാടിയിലേക്ക് എല്ലാ സുഹൃത്തുക്കളെയും സഹോദരീ സഹോദരന്മാരെയും സ്വാഗതം ചെയ്യുന്നതായി സൗഹൃദവേദി ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.