Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ ജില്ലാ സൗഹൃദവേദി ഭവനപദ്ധതി: നാലാമത് വീടിന് തറക്കല്ലിട്ടു

24 Jan 2025 02:45 IST

ISMAYIL THENINGAL

Share News :

ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ കാരുണ്യ പ്രവർത്തങ്ങളുടെ തുടർച്ചയായി വേദിയുടെ മുഖ്യ രക്ഷാധികാരിയായിരുന്ന അഡ്വ. സി .കെ മേനോന്റെ സ്മരണാർത്ഥം രൂപീകരിച്ച ടി ജെ എസ് വി ഭവന പദ്ധതിയിലൂടെ സൗഹൃദവേദി ഇൻഡസ്ട്രിയൽ ഏരിയ സെക്ടർ അംഗത്തിനായി തൃശ്ശൂർ കോഞ്ചേരി റോഡിൽ നിർമിച്ചു നൽകുന്ന നാലാമത് വീടിന്റെ ശിലാസ്ഥാപന കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസ്സി നിർവ്വഹിച്ചു,


ചടങ്ങിൽ കാരുണ്യം പദ്ധതി വൈസ് ചെയർമാൻ അക്ബർ, ഇൻഡസ്ട്രിയൽ ഏരിയ സെക്ടർ ചെയർമാൻ ജെയ്സൺ, വാർഡ് മെമ്പർ മനോജ് , സൗഹൃദവേദി മുൻകാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തൃശ്ശൂർ കോഞ്ചേരി റോഡ് അമ്മാം കുഴി വായന ശാലയ്ക്ക് പുറക് വശത്തായാണ് പുതിയ വീട് നിർമിക്കുന്നത്. 


അർഹരായവർക്ക് കൈത്താങ്ങായി കൂടുതൽ ഭവനങ്ങൾ നിർമ്മിച്ച് നൽകാനുള്ള പ്രവർത്തനങ്ങളുമായി തൃശൂർ ജില്ലാ സൗഹൃദവേദിയും ഭവന പദ്ധതി കമ്മറ്റിയും ജൈത്രയാത്ര തുടരുകയാണെന്ന് വേദി പ്രവർത്തകർ അറിയിച്ചു.


Follow us on :

More in Related News