Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി കേരള നിയമസഭ സ്പീക്കർ

22 May 2026 10:05 IST

CN Remya

Share News :

കോട്ടയം: കേരള നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണന് 101 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ എ സി മൊയ്തീന് 35 വോട്ട് ലഭിച്ചു. ചരിത്രത്തില്‍ ഇതാദ്യമായി കേരള നിയമസഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിച്ച ബി ബി ഗേപകുമാറിന് 3 വോട്ട് ലഭിച്ചു.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിച്ചു. ഈ മാസം 23 മുതല്‍ 28 വരെ സഭ ചേരില്ല. 29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. 

ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ശേഷം നിയമസഭയില്‍ ഏറ്റവും അനുഭവപരിചയമുള്ള അംഗമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

Follow us on :

More in Related News