Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2026 21:07 IST
Share News :
വൈക്കം: കേരളത്തിലെ സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ വർദ്ധിപ്പിക്കണമെന്ന് വൈക്കം താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം താലൂക്ക് സമ്മേളനം ഗവർമെൻ്റിനോട് ആവശ്യപ്പെട്ടു. ഇടതുപക്ഷ ഗവർമെൻ്റ് നിർത്തലാക്കിയ 9%D R , മിനിമം പെൻഷൻ 10000 രൂപയാക്കുക, പെൻഷൻ തുക 15% വർദ്ധിപ്പിക്കുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് നിവേദനം കൊടുക്കുന്നതിനും യോഗം തീരുമാനിച്ചു. താലൂക്ക് പ്രസിഡൻ്റ് എൻ.കെ. സെബാസ്റ്യൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ചാൾസ് ആൻ്റണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് കെ. ജോർജ് ഫിലിപ്പ്, ആർ. ചന്ദ്രസേനൻ, എം.ജെ ജോർജ്ജ്, എം. പി ഉദയമ്മ , താലൂക്ക് സെക്രട്ടറി കെ. ഒ. ജോസ് , ടി. ആർ. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.