Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികളുമായി പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിച്ചു

06 Jul 2026 11:10 IST

Jithu Vijay

Share News :

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികളുമായി പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിച്ചു. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളില്‍ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളില്‍ കൂടി ഒഴിവുണ്ട്.


തിരുവനന്തപുരം ജില്ലയില്‍ മുഖ്യഘട്ട അലോട്ട്മെൻ്റുകളില്‍ 30,315 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയില്‍ വിവിധ വിഭാഗങ്ങളില്‍ 7,481 സീറ്റുകള്‍ ഒഴിവുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിരവധി വിദ്യാർഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചിട്ടില്ല. ശേഷിക്കുന്ന മെറിറ്റ് സീറ്റുകളിലേക്ക് നടക്കുന്ന സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികള്‍. ഈ മാസം 13 മുതലാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രവേശനം ആരംഭിക്കുക.


ജില്ല, പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം/ഒഴിവുകള്‍


തിരുവനന്തപുരം: 30315/7481

കൊല്ലം: 25170/6012

പത്തനംതിട്ട: 10365/4337

ആലപ്പുഴ 19710/4599

കോട്ടയം: 17528/4536

ഇടുക്കി: 9798/2041

എറണാകുളം: 28619/8140

തൃശൂർ: 30615/7706

പാലക്കാട്: 30517/5140

കോഴിക്കോട്: 35502/7600

മലപ്പുറം: 64393/14348

വയനാട്: 10035/1318

കണ്ണൂർ: 30727/4988

കാസർകോട് 16596/3129

Follow us on :

More in Related News