Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2026 20:50 IST
Share News :
വൈക്കം: വെള്ളക്കെട്ടിൽ വലഞ്ഞ് ടി.വി പുരത്ത് പൊതുവിതരണ കേന്ദ്രം.
ടി.വി പുരം വട്ടയിൽ - ഔഷധി റോഡിൽ സ്ഥിതിചെയ്യുന്ന 181 -ാം നമ്പർ പൊതു വിതരണ കേന്ദ്രമാണ് വെള്ളക്കെട്ടിൽ മുങ്ങിയത്. സമീപത്തുള്ള ഇടതോടുകൾ നിറഞ്ഞതും പ്രധാന തോടായ ഇടിപിടിത്തറ തോട്ടിലേയ്ക്ക് വെള്ളം ഒഴുകി പോകാൻ മാർഗ്ഗമില്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ടു മൂലം പൊതുവിതരണകേന്ദ്രത്തിലേയ്ക്ക് ജനങ്ങൾ എത്താതെ വ്യാപരം നിലച്ച അവസ്ഥയിലാണ്. ശക്തമായ മഴ തുടർന്നാൽ കടയ്ക്കുള്ളിലേയ്ക്ക് വെള്ളം കയറി വിതരണത്തിനായി സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ നശിച്ചു പോകുമെന്ന ആശങ്കയിലാണ് കടയുടമ. ഇടതോടുകളിൽ നിന്നും പ്രധാന തോട്ടിലേക്ക് വെള്ളം ഒഴുകി പോകാനുള്ള സംവിധാനം കാര്യക്ഷമമാക്കി ഈ പൊതു വിതരണ കേന്ദ്രത്തെ വെള്ളക്കെട്ടിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകി കാത്തിരിക്കുകയാണ് കടയുടമ.
Follow us on :
Tags:
More in Related News
Please select your location.