Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിലെ അടക്കം നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ ലഹരി വിരുദ്ധ കരുതൽ തടങ്കലിലാക്കി.

03 Aug 2024 20:38 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. കൈപ്പുഴ മച്ചത്തിൽ വീട്ടിൽ മൊസാർട്ട് (24)നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്‌ത്‌ കരുതൽ തടങ്കലിൽ അടച്ചത്. തലയോലപ്പറമ്പ് ഡി.ബി കോളേജിന് സമീപം മുൻപ് ജില്ലാ പോലീസ് നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ പിടികൂടിയ 92 കിലോയോളം കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിന് സഹായം ചെയ്‌ത കേസിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. കൂടാതെ ഏറ്റുമാനൂർ എക്സൈസ്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്.

ഇത്തരത്തിൽ നിരന്തരം കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act, 1988 പ്രകാരം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ് ഇയാളെ കരുതൽ തടങ്കലിൽ അടക്കുന്നതിന് അനുമതി നൽകിയത്. കോട്ടയം ജില്ലയിൽ മൂന്നാമതയാണ് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ഇത്തരത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കുന്നത്. തലയോലപ്പറമ്പ് എസ്.എച്ച്.ഓ വിപിൻ ചന്ദ്രൻ, എസ്.ഐ പി.എസ് സുധീരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചു.


Follow us on :

More in Related News