Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമീക്ഷ "പ്രതിഭകൾക്കൊപ്പം ഒരു സായാഹ്നം " ശ്രദ്ധേയമായി.

23 Oct 2024 02:56 IST

ISMAYIL THENINGAL

Share News :

ദോഹ: കെ.എം.സി.സി സംസ്ഥാന കലാ-സാഹിത്യ-സാംസ്‌കാരിക വിഭാഗം സമീക്ഷ, "പ്രതിഭകളോടൊപ്പം ഒരു സായാഹ്നം സംഘടിപ്പിച്ചു . മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ കൽപ്പറ്റ നാരായണൻ മാഷിനും പി. കെ പാറക്കടവിനും കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ . അബ്ദുസ്സമദ്, മറ്റു ഭാരവാഹികളും ചേർന്ന് സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തു സ്വീകരണം നൽകി . സമീക്ഷ ചെയർമാൻ മജീദ് നാദാപുരം അധ്യക്ഷത വഹിച്ചു. ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദഘാടനം ചെയ്തു.


മൈക്രോ സെക്കൻഡുകൾ കേൾവിയിലും വായനയിലും അധിനിവേശം നടത്തുന്ന കാലത്ത് കവിതയിലും കഥയിലും ഇരുവരും സ്വീകരിക്കുന്ന ചുരുക്കെഴുത്തിന്റെ ശൈലി പുതിയ കാലത്ത് ഏറെ സ്വീകാര്യതയേറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൽപ്പറ്റ നാരായണൻ മാഷിനും പി. കെ പാറക്കടവിനുമുള്ള സമീക്ഷയുടെ സ്നേഹോപഹാരവും അദ്ദേഹം നൽകി . എഴുത്തിന്റെ പിറകിലെ അനുഭവങ്ങളും പുതിയ കാല വായന രീതിയെയും തുടങ്ങി വിവിധ വിഷയങ്ങളിൽ ഇരുവരും സദസ്സുമായി സംവദിച്ചു . കുട്ടികൾക്ക് ഇണങ്ങുന്ന നിലയിൽ അവരുടെ വായനയെ ക്രമീകണമെന്നും അധ്യാപകർക്ക് അതിൽ വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു . പ്രായം എഴുത്തിനു ഒരു തടസ്സമാകരുതെന്നും പ്രായത്തെ എഴുത്തിനുള്ള വർഷങ്ങളുടെ പിൻബലമായി കാണണമെന്നും ആ ബോധ്യത്തോടെ എഴുത്തിനെ സമീപിച്ചാൽ വലിയ വർദ്ധനവ് സാധ്യമാകുമെന്നും കൽപ്പറ്റ നാരായണൻ മാഷ് പങ്കുവെച്ചു. 


കെ.എം.സി.സി ഖത്തർ സംസ്ഥാന ട്രഷറർ പി.എസ്.എം ഹുസൈൻ, ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം ബഷീർ, ഓഥേഴ്‌സ് ഫോറം അംഗം തൻസീം കുറ്റ്യാടി എന്നിവർ ആശംസകൾ നേർന്നു . കെ.എം.സി.സി ഖത്തർ രാഷ്ട്രീയ പഠന ഗവേഷണ വിഭാഗം ധിഷണ സി.എച് ഓർമ്മ ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബുള്ളറ്റിൻ ധിഷണ ഭാരവാഹികൾ ചേർന്ന് കൈമാറി. സമീക്ഷ വൈസ് ചെയർമാൻമാരായ വീരാൻ കോയ പൊന്നാനി, ഖാസിം അരിക്കുളം, അജ്മൽ ഏറനാട്, കൺവീനർമാരായ ഇബ്രാഹിം കല്ലിങ്ങൽ, സുഫൈൽ ആറ്റൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സമീക്ഷ കൺവീനർ ഷെഫീർ വാടാനപ്പള്ളി സ്വാഗതവും വൈസ് ചെയർമാൻ ബഷീർ ചേറ്റുവ നന്ദിയും രേഖപ്പെടുത്തി.



Follow us on :

Tags:

More in Related News