Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമീക്ഷ 'പ്രതിഭകളോടൊപ്പം ഒരു സായാഹ്നം' ശ്രദ്ധേയമായി.

09 Oct 2024 01:43 IST

ISMAYIL THENINGAL

Share News :

ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി കലാ സാഹിത്യ സാംസ്‌കാരിക വിഭാഗം-സമീക്ഷ, പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ആദിൽ അത്തുവിനോടപ്പം പാടിയും പറഞ്ഞും ഒരു സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, മറ്റു ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി.കെ.എം.സി.സി ഹാളിൽ നടന്ന സംഗമത്തിൽ സമീക്ഷ ജനറൽ കൺവീനർ സുബൈർ വെള്ളിയോട് സ്വാഗതം ആശംസിച്ചു. .വൈസ് ചെയർമാൻ വീരാൻ കോയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ അബ്ദുന്നാസിർ നാച്ചി ഉദ്ഘാടനം നിർവഹിച്ചു . ഊർജ്ജസ്വലമായ ആലാപന ശൈലിയിലൂടെ അത്തു വേദികളുടെ അലങ്കാരമായി മാറുകയാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു . 


മാപ്പിളപ്പാട്ടിന്റെ കാസർകോഡ് പൈതൃക പാരമ്പര്യത്തെ മലയാളികൾക്ക് പ്രിയങ്കരമാക്കുന്നതിലും മുസ്ലിം ലീഗ് പാർട്ടിയുടേതുൾപ്പെടെ രാഷ്ട്രീയ വീക്ഷണങ്ങളെ മലയാളികൾക്ക് പാട്ടിലൂടെ പകർന്നു നൽകുന്നതിൽ അത്തുവിനെ പോലുള്ള ഗായകരുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലിം നാലകത്ത് അഭിപ്രായപ്പെട്ടു. തന്റെ പാട്ടു വഴികളെ കുറിച്ച് അത്തു സംസാരിച്ചു. അസീസ് തായ്നേരിയും അഷ്‌റഫ് പയ്യന്നൂരും അഹമ്മദ് പള്ളിക്കര തുടങ്ങി കാസർകോഡ് മലയാളത്തിന് സമ്മാനിച്ച മനോഹരമായ ഈരടികൾ സദസ്സിനോപ്പം ചേർന്ന് പാടി . സമീക്ഷയുടെ സ്നേഹപത്രം സ്റ്റേറ്റ് വൈസ് പ്രസിഡന്റും സമീക്ഷ നിരീക്ഷകനുമായ അൻവർ ബാബു കൈമാറി. സ്നേഹോപഹാരം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആദംകുഞ്ഞി, സമീക്ഷ വൈസ് ചെയർമാൻ കാസിം അരിക്കുളം എന്നിവർ സമ്മാനിച്ചു . സമീക്ഷ കൺവീനർ ഷെഫീർ വാടാനപ്പള്ളി അവതാരകനായിരുന്നു.സമീക്ഷ വൈസ് ചെയർമാൻ അജ്മൽ ഏറനാട് കൺവീനർമാരായ ഇബ്രാഹിം കല്ലിങ്ങൽ, സുഫൈൽ ആറ്റൂർ, റൗഫ് മലയിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിദ്ദിഖ് വാഴക്കാട്, സെക്രട്ടറിമാരായ അലി മൊറയൂർ, അഷ്‌റഫ് ആറളം, ഷംസുദ്ദീൻ വാണിമേൽ അഡ്വൈസറി ബോർഡ് അംഗം മുസ്തഫ ഏലത്തൂർ, കാസർകോഡ് ജില്ല പ്രസിഡന്റ് നാസർ കൈതക്കാട് തുടങ്ങി കെ.എം.സി.സി യുടെ പ്രവർത്തകർ, വിവിധ കലാ സാംസ്‌കാരിക സംഘടന പ്രവർത്തകരും സന്നിഹിതരായിരുന്നു.

Follow us on :

Tags:

More in Related News