Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ മാലിക് ദീനാർ കോളേജ് അലൂമിനി അസോസിയേഷൻ സംഗമവും എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗും സംഘടിപ്പിച്ചു.

07 Aug 2026 18:12 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി അലൂമിനി അസോസിയേഷൻ – ഖത്തർ (ഖത്തർ എംഡിസിപിയൻസ്) സംഘടിപ്പിച്ച ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026-ൽ ഡോസ് ഡെവിൾസ് കിരീടം സ്വന്തമാക്കി.


ഗറാഫയിലെ പെർലിങ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ശക്തരായ ഫർമാ കിനേറ്റിക്സ് ടീമിനെ പരാജയപ്പെടുത്തിയാണ് ഡോസ് ഡെവിൾസ് ജേതാക്കളായത്. മികച്ച പോരാട്ടവീര്യവും കായിക മികവും നിറഞ്ഞ ഫൈനൽ മത്സരം കാണികൾക്ക് ആവേശകരമായ ക്രിക്കറ്റ് അനുഭവമായി.


ഫൈനൽ മത്സരത്തിലെ മികച്ച പ്രകടനത്തിന് അബ്ദുൽ റഹിമാൻ എരിയാൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി. ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ജസ്സിർ മാങ്ങാട് പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.


ഫർമാ സൂപ്പർ കിങ്‌സ്, ഫർമാ വാരിയർസ് , ഡോസ് ഡെവിൾസ് , ഫർമാ കിനേറ്റിക്സ് എന്നീ നാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലീഗ് മത്സരങ്ങൾ മുതൽ ഫൈനൽ വരെ ആവേശവും മത്സരവീര്യവും നിറഞ്ഞ പോരാട്ടങ്ങളാണ് അരങ്ങേറിയത്. ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങളുടെ മികച്ച പങ്കാളിത്തവും കായിക മികവും ടൂർണമെന്റിന്റെ വിജയത്തിന് കരുത്തേകി.


മത്സരങ്ങൾ ഷെരീഫ് മേപ്പുരി, നവീൻ ക്രിസ്റ്റീഫോർ എന്നിവർ നിയന്ത്രിച്ചു. വിജയികൾക്കും വ്യക്തിഗത മികവ് പുലർത്തിയ താരങ്ങൾക്കും ട്രോഫികളും പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.


ചാമ്പ്യന്മാരായ ഡോസ് ഡെവിൾസ് ടീമിനുള്ള ചാമ്പ്യൻസ് ട്രോഫി സാമൂഹിക പ്രവർത്തകൻ മൊയ്തീൻ കളത്തൂർ വിതരണം ചെയ്തു. ചടങ്ങിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും വ്യക്തിഗത പുരസ്കാര ജേതാക്കൾക്കും ട്രോഫികളും മെഡലുകളും സമ്മാനിച്ചു.


ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ കലാ-സാംസ്കാരിക പരിപാടികൾ, വിനോദ മത്സരങ്ങൾ, ഗെയിമുകൾ, സമ്മാന പദ്ധതികൾ എന്നിവയും സംഘടിപ്പിച്ചു. ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങളും കുടുംബാംഗങ്ങളും വൻ തോതിൽ പങ്കെടുത്ത പരിപാടി മുൻ വിദ്യാർത്ഥികൾ തമ്മിലുള്ള സൗഹൃദവും ഐക്യവും കൂടുതൽ ദൃഢമാക്കുന്ന വേദിയായി മാറി.


പരിപാടിക്ക് ആരിഫ് ബംബ്രൺ, ഹനീഫ് പേരാൽ, അബ്ദുൽ റഹിമാൻ എരിയാൽ, ഷംനാദ് കല്ലാർ, അഷ്റഫ് നെല്ലിക്കുന്ന്, ഷാനവാസ് ബെദിര, അജ്മൽ റോഷൻ, സുലൈമാൻ അസ്‌കർ, ഹസീബ്, ഉസൈർ മുഹമ്മദ്, നൗഫൽ, ജസ്സിർ മാങ്ങാട്, റിയാസ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News