Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടാക്ക് ഖത്തറിന്റെ വേനൽക്കാല ക്യാമ്പിന് വർണാഭമായ സമാപനം; കുരുന്നുകളുടെ സർഗാത്മക മികവ് കൈയടി നേടി.

07 Aug 2026 12:49 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ടാക്ക് ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026 വേനൽക്കാല ക്യാമ്പിന് വർണാഭമായ സമാപനം. കുട്ടികളുടെ സർഗാത്മക കഴിവുകളും ആത്മവിശ്വാസവും കലാപരമായ മികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന ചടങ്ങ് രക്ഷിതാക്കളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ ആഘോഷപൂർവം നടന്നു.


ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവതരിപ്പിച്ച നൃത്തം, സംഗീതം, വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിനെ ശ്രദ്ധേയമാക്കി. പരിശീലന കാലയളവിൽ കുട്ടികൾ കൈവരിച്ച കലാപരമായ പുരോഗതി ഓരോ അവതരണങ്ങളിലും പ്രകടമായിരുന്നു. ക്യാമ്പിനോടനുബന്ധിച്ച് ഒരുക്കിയ വിവിധ സൃഷ്ടിപരമായ പ്രവർത്തനങ്ങളുടെ പ്രദർശനവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.


ടാക്ക് എം.ഡി. ഇൻചാർജ് ജയാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഐ സി സി പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ഇത്തരം വേനൽക്കാല ക്യാമ്പുകൾ ഏറെ പ്രയോജനകരമാണെന്നും കലയും സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുന്നതിൽ ടാക്ക് ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.


ടാക്ക് ഡയറക്ടർ ശ്രീനിവാസൻ സ്വാഗതം ആശംസിച്ചു. ടി. ജെ. എസ്. വി പ്രസിഡന്റ് വിഷ്ണു ആശംസാപ്രസംഗം നടത്തി. കുട്ടികളുടെ ആത്മവിശ്വാസവും കലാപരമായ കഴിവുകളും വളർത്തിയെടുക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

ടാക്ക് ഡയറക്ടർ ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി. ടാക്ക് ഡയറക്ടർമാരായ ഗഫൂറും, റഫീയും ചടങ്ങിൽ പങ്കെടുത്തു.


ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു. രക്ഷിതാക്കളുടെയും വിശിഷ്ടാതിഥികളുടെയും വൻ പങ്കാളിത്തവും സംഘാടക മികവും കൊണ്ട് വേനൽക്കാല ക്യാമ്പിന്റെ സമാപനച്ചടങ്ങ് ശ്രദ്ധേയമായി.

Follow us on :

More in Related News