Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി ഫിഫ ലോക കപ്പ് പ്രവചന മത്സര വിജയിക്ക് സമ്മാനം കൈമാറി.

06 Aug 2026 11:21 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: 2026 ഫുട്ബോൾ ലോക കപ്പിനോടനുബന്ധിച്ച് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഫൈനൽ സ്കോർ" പ്രവചന മത്സരത്തിന്റെ വിജയിക്ക് സമ്മാനം കൈമാറി. ആറന്മുള എം.എൽ.എ അബിൻ വർക്കിയാണ് നിരവധി പേർ പങ്കെടുത്ത മത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തൃത്താല ഉള്ളന്നൂർ സ്വദേശി നൗഷാദ് ആണ് വിജയിയായത്. ഇൻകാസ് ഓഫീസിൽ നടന്ന ചടങ്ങിൽ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നിസാർ അത്താടിയിൽ, ആക്ടിംഗ് ജനറൽ സെക്രട്ടറി പ്രദീപ് ആനക്കര, ട്രഷറർ ജിൻസ് ജോസ്, വൈസ് പ്രസിഡന്റ് കൃഷ്ണചന്ദ്രൻ, ജോയിന്റ് ട്രഷറർ ഷൗക്കത്ത്, ഇൻകാസ് പാലക്കാട് യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് അഷ്‌കർ, ജനറൽ സെക്രട്ടറി ഹബീബ് എന്നിവർ സന്നിഹിതരായിരുന്നു.

Follow us on :

More in Related News