Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കൂടുതൽ സമയം തേടി സുപ്രീം കോടതിയിൽ കേരള വഖഫ് ബോർഡ്

07 Aug 2026 06:30 IST

NewsDelivery

Share News :

ദില്ലി: ഉമീദ് (UMEED) പോർട്ടലിൽ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ ആറുമാസത്തെ അധികസമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു.

ഇതിന് മുമ്പ് ആറുമാസത്തെ സമയം അനുവദിക്കണമെന്ന ബോർഡിന്റെ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചത്.

ഉമീദ് പോർട്ടലിലെ വിവിധ സാങ്കേതിക തകരാറുകൾ കാരണം നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിച്ചില്ലെന്നാണ് ഹർജിയിൽ ബോർഡ് ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിൽ 40,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഇതിനകം പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും, 25,000-ത്തോളം സ്വത്തുക്കളുടെ വിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികൾ പൂർത്തിയാകാനുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

കേരള വഖഫ് ബോർഡിന് വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ കെ. ആർ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

Follow us on :

More in Related News