Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2026 15:30 IST
Share News :
ദോഹ: മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി അലൂമിനി അസോസിയേഷൻ – ഖത്തർ (ഖത്തർ എം ടി സി പിയൻസ് ) സംഘടിപ്പിക്കുന്ന ഖത്തർ എം ഡി സി പിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026 ആൻഡ് കുടുംബ സംഗമത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ഹിലാൽ കാലിക്കറ്റ് റെസ്റ്റോറന്റിൽ വിപുലമായി നടന്നു.
ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങൾക്കിടയിലെ ഐക്യവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മുൻ വിദ്യാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്നതിനുമായാണ് ക്രിക്കറ്റ് ലീഗും കുടുംബ സംഗമവും സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾക്കപ്പുറം പരസ്പര ബന്ധങ്ങൾ ദൃഢമാക്കാനും പുതിയ തലമുറയെ കൂട്ടായ്മയുടെ ഭാഗമാക്കാനുമുള്ള അവസരമായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റിൽ ഫാർമാ സൂപ്പർ കിങ്‌സ്, ഫാർമാ വാരിയർസ്, ഡോസ് ഡെവിൾസ്,ഫാർമാ കിനെറ്റിക്‌സ് എന്നീ നാല് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഖത്തറിലെ മികച്ച ക്രിക്കറ്റ് താരങ്ങൾ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും. ലീഗ് ഘട്ടത്തിലെ മത്സരങ്ങൾക്ക് ശേഷം മികച്ച പ്രകടനം നടത്തുന്ന ടീമുകൾ സെമിഫൈനലിലേക്കും തുടർന്ന് ഫൈനലിലേക്കും യോഗ്യത നേടും. ആവേശവും മത്സരവീര്യവും നിറഞ്ഞ മികച്ച ക്രിക്കറ്റ് വിരുന്നിനാണ് സംഘാടകർ ഒരുക്കം പൂർത്തിയാക്കിയിരിക്കുന്നത്.
ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ വിനോദ, കലാ-സാംസ്കാരിക പരിപാടികൾ, രസകരമായ ഗെയിമുകൾ, മത്സരങ്ങൾ, സമ്മാന പദ്ധതികൾ തുടങ്ങി നിരവധി ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
2026 ഓഗസ്റ്റ് 6-ന് വൈകിട്ട് 7.00 മണി മുതൽ ഗറാഫയിലെ പെർളിങ് ഇന്റർനാഷണൽ സ്‌കൂളിൽ വെച്ചാണ് ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026 ആൻഡ് കുടുംബ സംഗമം അരങ്ങേറുന്നത്. ഖത്തറിലുള്ള മുഴുവൻ എംഡിസിപിയൻസ് അംഗങ്ങളെയും കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത് ഈ സൗഹൃദ സംഗമത്തിന്റെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
പോസ്റ്റർ പ്രകാശന ചടങ്ങിൽ അഷ്റഫ് നെല്ലിക്കുന്ന്, ആരിഫ് ബംബ്രൺ, സുലൈമാൻ അസ്‌കർ, ഷംനാദ് കല്ലാർ, ഷാനവാസ് ബേട്രിയ, അബ്ദുൽ റഹിമാൻ എരിയാൽ, അജ്മൽ റോഷൻ, നിസാർ ബേക്കൽ, ഹനീഫ് പാട്ല എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.