Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 04:10 IST
Share News :
ദോഹ: ഖത്തർ ബോട്ട് ഷോ 2024 ൻ്റെ രണ്ടാം ദിവസം അവിശ്വസനീയമായ ജനപങ്കാളിത്തത്തോടെ പൂർണ്ണ മുന്നേറ്റം നടത്തി. ഓൾഡ് ദോഹ പോർട്ടിൽ നടക്കുന്ന ഷോയിൽ 350 ലേറെ ബ്രാൻഡുകളുടെ ആഡംബര നൗകകളാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ആഡംബരവും ആധുനികതയും സമ്മേളിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ ഓൾഡ് ദോഹ പോർട്ടിൽ. ഉത്സവാന്തരീക്ഷത്തിലാണ് ബോട്ട് ഷോ നടക്കുന്നത്. വാട്ടർ സ്‌പോർട്‌സിനും മീൻപിടുത്തത്തിനുമുള്ള ഉപകരണങ്ങളും ഇവിടെയുണ്ട്. ഡാൻസിങ് വാട്ടർ ഫൗണ്ടെയ്ൻ, സംഗീത പരിപാടികൾ എന്നിവയും നടക്കുന്നു. എല്ലാ ദിവസവും വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച്ച തുടങ്ങിയ ബോട്ട് ഷോ നവംബർ ഒമ്പതിനാണ് സമാപിക്കുന്നത്.
ലോകത്തെ 350ലേറെ പ്രമുഖ ബ്രാൻഡുകളുടെ പുതുപുത്തൻ ബോട്ടുകളും യോട്ടുകളും ഇവിടെ കാണാം. ഈ ആഡംബര നൗകകളിൽ കയറി അകത്തെ സൗകര്യങ്ങൾ കാണാനും അവസരമുണ്ട്.
ഓരോ ദിവസവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. ടിക്കറ്റ് മുഖേനയാണ് ബോട്ട് ഷോയിലേക്ക് പ്രവേശനം. വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങുന്ന ബോട്ട് ഷോ രാത്രി 9 മണിക്ക് സമാപിക്കും. ഉയർന്ന ഡിമാൻഡും സന്ദർശകരുടെ അഭ്യർത്ഥനകളും കണക്കിലെടുത്ത് രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിൽ രാത്രി 10 മണി വരെ പ്രവർത്തന സമയം നീട്ടിയതായി ഖത്തർ ബോട്ട് ഷോ 2024-ൻ്റെ സംഘാടക സമിതി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.