Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറില്‍ ആരോഗ്യ മേഖലയില്‍ ഗവേഷണ സൗകര്യങ്ങളുമായി പുതിയ ആശുപത്രി പ്രവര്‍ത്തനം തുടങ്ങി.

03 Jul 2024 06:30 IST

ISMAYIL THENINGAL

Share News :

ദോഹ : ഖത്തറിൽ ആരോഗ്യ മേഖലയിൽ ഗവേഷണ സൗകര്യങ്ങളുമായി പുതിയ ആശുപത്രി പ്രവർത്തനം തുടങ്ങി. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലുള്ള ആശുപത്രി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി ഉദ്ഘാടനം ചെയ്തു. ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിൽ 250 ബെഡ് സൗകര്യങ്ങളുമായാണ് മെഡിക്കൽ കെയർ ആന്റ് റിസർച്ച് സെന്റർ പ്രവർത്തിക്കുന്നത്.

ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും ഗവേഷണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുകയുമാണ് അത്യാധുനിക ആശുപത്രി വഴി ലക്ഷ്യമിടുന്നത്.


നാല് നിലകളിലായി വിപുലമായ സൗകര്യങ്ങളുമായാണ് എം.സി.ആർ.സി പ്രവർത്തിക്കുന്നത്. പീഡിയാട്രിക് ഐ.സി.യു, പീഡിയാട്രിക് ഡേകെയർ യൂണിറ്റ്, പീഡിയാട്രിക് വാർഡ് എന്നിവ ഉൾക്കൊള്ളുന്ന കുട്ടികളുടെ ചികിത്സാലയവും പ്രായമായവരെ പരിചരിക്കാനുള്ള സൗകര്യവും പാലിയേറ്റീവ് കെയർ യൂണിറ്റും ഔട്ട് പേഷ്യന്റ് പ്രോസ്‌തെറ്റിക്‌സ് ക്ലിനിക്കും കിടപ്പുരോഗികൾക്കുള്ള ഫിസിയോതെറാപ്പി ജിം, പുരുഷന്മാർക്കും സ്ത്രീകൾക്കും കാത്തിരിപ്പ് കേന്ദ്രങ്ങൾ, മൾട്ടി പർപ്പസ് റൂമുകൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജനിതക പഠനത്തിനും ചികിത്സയ്ക്കുമുള്ള സൗകര്യവും പുതിയ ആശുപത്രിയുടെ പ്രത്യേകതയാണ്.

Follow us on :

More in Related News