07 Sep 2024 15:56 IST
Share News :
ദോഹ: രക്ത ദാനമെന്ന മഹാദാനത്തിന്റെ മാഹാത്മ്യം പൊതു സമൂഹത്തിനു ബോധ്യപ്പെടുത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി, കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചു സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് സജ്ജീകരണങ്ങളെ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പ്രാവാസി സംഘടനയായ കെ.എം.സി.സി വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നടത്തിയ ആഹ്വാനമനുസരിച്ച് നൂറ്കണക്കിന് ആളുകളാണ് രക്ത ദാന ക്യാമ്പിൽ എത്തിയത്.
കെ.എം.സി.സി നടത്തുന്ന വിവിധ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളോടൊപ്പം, തൊഴിലും സംരക്ഷണവും തന്നു ദശ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ജീവൻ നൽകിയ രാജ്യത്തോടും ഭരണാധികാരികളോടും പൗരന്മാരോടുമുള്ള മാതൃ രാജ്യത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും കടമയും കടപ്പാടുമാണ് രക്ത ദാനത്തിലൂടെ കെ.എം.സി.സി രേഖപ്പെടുത്തിയത്. കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റിക്കുള്ള ഹമദ് ബ്ലഡ് ഡോനെഷൻ സെന്ററിന്റെ പ്രശംസാ പത്രം ബ്ലഡ് ഡോനെഷൻ സെന്റർ പ്രതിനിധി അബ്ദുൽ ഖാദർ വിതരണം ചെയ്തു.
കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതം പറഞ്ഞു. കെ.എം.സി.സി അഡ്വൈസറി ബോഡ് വൈസ് ചെയർമാൻ എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. സീനിയർ നേതാവ് കെ.എസ് മുഹമ്മദ് കുഞ്ഞി, ബ്ലഡ് ഡോനെഷൻ ക്യാമ്പ് കോഓഡിനേറ്റർ അബ്ദുൽ റഹ്മാൻ എരിയാൽ, കാസറഗോഡ് ജില്ലാ ഭാരവാഹികളായ സിദ്ദിഖ് മണിയംപാറ, നാസ്സർ കൈതക്കാട്, അലി ചേരൂർ, സഗീർ ഇരിയ, ഷാനിഫ് പൈക, മുഹമ്മദ് ബായാർ, സാദിഖ് കെ.സി, അഷ്‌റഫ് ആവിയിൽ, മണ്ഡലം നേതാക്കളായ നാസർ ഗ്രീൻ ലാൻഡ്, ഫൈസൽ, ഹാരിസ് ഏരിയാൽ, ശാക്കിർ കാപ്പി, മാക് അടൂർ, റഫീഖ് മാങ്ങാട്, സലാം ഹബീബി, അഷ്‌റഫ് എം.വി, ആബിദ് ഉദിനൂർ, അബി മർശാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.