Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2026 03:40 IST
Share News :
ദോഹ: പ്രവാസി മലയാളികൾക്കായി കേരള സർക്കാർ നടപ്പാക്കുന്ന നോർക്ക കെയർ പ്ലസ് ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ആവശ്യക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇൻകാസ് ഖത്തർ അൽഖോറിൽ സംഘടിപ്പിച്ച നോർക്ക സർവീസ് മെഗാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സെപ്റ്റംബർ 11 വെള്ളിയാഴ്ച അൽഖോർ സീഷോർ ഗ്രൂപ്പ് ഓഫീസിൽ നടന്ന ക്യാമ്പിൽ 150ഓളം പേർ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു ക്യാമ്പ് നിശ്ചയിച്ചിരുന്നതെങ്കിലും, സേവനം തേടിയെത്തിയവരുടെ വലിയ തിരക്ക് പരിഗണിച്ച് ക്യാമ്പ് ഉച്ചയ്ക്ക് 3 മണി വരെ നീട്ടുകയായിരുന്നു. യാതൊരുവിധ സർവീസ് ചാർജും ഈടാക്കാതെ തികച്ചും സൗജന്യമായാണ് സേവനങ്ങൾ ലഭ്യമാക്കിയത്.
ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് പുറായിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾക്ക് ഏറെ പ്രയോജനകരമായ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ പരമാവധി പേർ അംഗങ്ങളാകണമെന്നും ലഭ്യമായ മറ്റ് നോർക്ക സേവനങ്ങളും അർഹരായവർ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുൾ റഹ്‌മാൻ നന്ദിയും പറഞ്ഞു.
ഇൻകാസ് ഭാരവാഹികളായ അഷറഫ് വടകര, അൻവർ സാദത്ത്, സഞ്ജയ് രവീന്ദ്രൻ, ഈപ്പൻ തോമസ്, സിറാജ് പാലൂർ, ബഷീർ തൂവാരിക്കൽ, എഡ്വിൻ സെബാസ്റ്റ്യൻ, സർജിത്ത് കുട്ടംപറമ്പത്ത്, ബിനേഷ് ബാബു, ജയപാൽ മാധവൻ തുടങ്ങിയവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.
ഷാജി കരുനാഗപ്പള്ളി, ജിൻസ് ജോസ്, മൊയ്തീൻ ഷാ, ഡാൻ തോമസ്, അഭിലാഷ് ആർ. നായർ, ഫൈസൽ ബത്തേരി, ബിനു ചന്ദ്രൻ, ജോജി ജോർജ്ജ്, അനസ് സലാം, ജിയാസ് കൊല്ലം, നിസാർ പട്ടാമ്പി, ഹബീബ് റഹ്‌മാൻ, ആഷിഖ് തിയ്യാട് തുടങ്ങിയവർ വിവിധ ഹെൽപ് ഡെസ്കുകൾ നിയന്ത്രിച്ചു. നോർക്ക കെയർ പ്ലസ് ഇൻഷുറൻസിന് പുറമെ ഐ.സി.ബി.എഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു.
അൽഖോറിൽ നിന്നുള്ള പ്രവാസികൾക്ക് ദോഹയിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് അവധി ദിവസമായ വെള്ളിയാഴ്ച അൽഖോറിൽ തന്നെ മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസികൾക്ക് ആവശ്യമായ സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഇൻകാസ് ഖത്തറിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായും കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നോർക്ക കെയർ പ്ലസ് ഇൻഷുറൻസിന്റെ രണ്ടാം ഘട്ട എൻറോൾമെന്റ് ആരംഭിച്ചതുമുതൽ തുമാമയിലെ ഐ.സി.ബി.എഫ് കെട്ടിടത്തിലുള്ള ഇൻകാസ് ഖത്തർ ഓഫീസിൽ എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9 വരെ ഹെൽപ് ഡെസ്ക് പ്രവർത്തിച്ചുവരുന്നുണ്ട്. എൻറോൾമെന്റിനുള്ള അവസാന തീയതിയായ സെപ്റ്റംബർ 18 വരെ ഹെൽപ് ഡെസ്ക് സേവനം തുടരുമെന്നും ഖത്തറിലെ പ്രവാസി മലയാളികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇൻകാസ് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.