Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല’; വിവാദ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി ഫാത്തിമ തെഹ്‌ലിയ

12 Sep 2026 23:08 IST

NewsDelivery

Share News :

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശാക്തീകരണത്തിനൊപ്പമാണെന്നും ഇക്കാര്യത്തിലുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്നും ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി. അതേസമയം, കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് താൻ എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്നും ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി.

അതേസമയം, കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ കെ.എൻ.എം വനിതാ വിഭാഗം രംഗത്തെത്തി. മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഇസ്ലാമിക് ഗേൾസ് മൂവ്മെന്റ് വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ സമൂഹത്തിൽ ഇസ്‌ലാമിനെക്കുറിച്ച് തെറ്റിദ്ധാരണകൾ സൃഷ്ടിക്കുമെന്നും ഇത് ഇസ്‌ലാമോഫോബിയ ശക്തിപ്പെടുത്താൻ ഇടയാക്കുമെന്നും സംഘടന ആരോപിച്ചു.

സ്ത്രീകൾക്ക് ഏർപ്പെടുത്തുന്ന വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ വെല്ലുവിളിച്ച് സമസ്തയും രംഗത്തെത്തി. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകൻ മൗദൂദിയുടെ ‘പർദ്ദ’ എന്ന പുസ്തകത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഹക്കീം ഫൈസി അസ്ഹരി പ്രതികരിച്ചത്.

പുസ്തകത്തിൽ സ്ത്രീകൾ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട വിലക്കുകൾ പരാമർശിക്കുന്നുണ്ടെന്നും മൗദൂദിയെ ജമാഅത്തെ ഇസ്‌ലാമി തള്ളിപ്പറയാൻ തയ്യാറാണോയെന്നും അസ്ഹരി ചോദിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയെ ജമാഅത്തെ ഇസ്‌ലാമി വിമർശിച്ചതിന് പിന്നാലെയാണ് അസ്ഹരിയുടെ പ്രതികരണം.

Follow us on :

More in Related News