Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2026 22:07 IST
Share News :
വൈക്കം: മത്സ്യകൃഷി മേഖലയിലെ ആധുനികവൽക്കരണം, ഉല്പാദന വർദ്ധനവ്, സാങ്കേതിക വിദ്യയുടെ പ്രചാരണം എന്നിവ ലക്ഷ്യമാക്കി പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പാലായ്ക്കരി ഫിഷ് ഫാമിൽ
നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. ഫിഷ് ഫാമിൽ സജ്ജീകരിച്ചിട്ടുള്ള കരിമീൻ വിത്തുല്‌പാദന കേന്ദ്രം, ബയോഫ്ളോക് യൂണി റ്റ്, ലൈവ് ഫിഷ് വെൻഡിങ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹിക നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്‌ദുൽ ഗഫൂർ നിർവ്വഹിച്ചു. കെ. ബിനിമോൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. മത്സ്യഫെഡ് എം.ഡി അജിത്ത് കോളശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യ ഫെഡ് ചെയർമാൻ ടി. മനോഹരൻ, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി, തൃതല പഞ്ചായത്ത് അംഗങ്ങളായ എം.കെ രാജേഷ്, ദേവീ കൃഷ്ണ,ടി.എൻ സിബി, റഷീദ് മങ്ങാടൻ, എസ്.ജയപ്രകാശ്, റെജി മേച്ചേരി, ആശബാബു, മത്സ്യ ഫെഡ് ഭരണസമിതി അംഗങ്ങൾ, ഫിഷറീസ് ഡി ഡി ഒ, ജില്ലാ മാനേജർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. ആധുനികവും, സുസ്ഥിരവുമായ മത്സ്യകൃഷി, മത്സ്യവിത്തുല്‌പാദന രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
Follow us on :
Tags:
More in Related News
Please select your location.