Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 15:21 IST
Share News :
ദോഹ: ഫ്രണ്ട്സ് ഇലവൻ ക്രിക്കറ്റ് ടീം തങ്ങളുടെ യാത്രയിലെ വഴിത്തിരിവായ പതിനഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു. അത്ലേൻ ക്ലബ് ഹൗസിൽ നടന്ന ചടങ്ങിൽ നിലവിലെയും പഴയതുമായ ടീമംഗങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ, ഗസ്റ്റ് പ്ലെയേർസ് തുടങ്ങി 150 ഓളം പേർ സംബന്ധിച്ചു.
ടീം മാനേജർ ജംനാസ് മാലൂർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ടീമിൻ്റെ പിന്നിട്ട നാൾ വഴികളിൽ മികച്ച രീതിയിൽ മുന്നോട്ട് കുതിക്കാൻ പ്രചോദനമായ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും സ്വാഗത പ്രസംഗത്തിൽ അർപ്പിച്ചു. ടീമിൻ്റെ സ്ഥാപകാംഗമായ മരക്കാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചെറിയ തോതിൽ തുടങ്ങി ഇന്ന് ദോഹയിലെ തന്നെ മികച്ച ടീമുകളിൽ ഒന്നായി മാറാൻ സാധിച്ചതിലുള്ള സന്തോഷം അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. മരക്കാറിനുള്ള ടീമിൻ്റെ ആദരവ് ടീം ഉടമ ജനീഷ് കൈമാറി.
ചടങ്ങിൻ്റെ ഉദ്ഘാടനം തൃശൂർ ജില്ലാ സൗഹൃദ വേദി മുൻ പ്രസിഡണ്ടും ഓയാസിസ്ടീം മാനേജറുമായ മുസ്തഫ നിർവഹിച്ചു. എല്ലാ ടീമംഗങ്ങൾക്കുമുള്ള സ്നേഹോപഹാരം ടീം മാനേജ്മെന്റ് :അമീർ, ഫൈസൽ അലി, ലാലു, ഫൈസൽ അലി എന്നിവർ കൈമാറി.
ക്രിക്കറ്റ് കമ്യൂണിറ്റിക്ക് വേണ്ടി നല്കിയ സംഭാവനകൾ പരിഗണിച്ച് സ്റ്റാൻലി, അസ്കർ, മുസ്തഫ, ഫിറോസ് കാക, ജസീൽ തുടങ്ങിയ വിശിഷ്ടാതിഥികളെ ചടങ്ങിൽ ആദരിച്ചു.
ആഘോഷത്തിന് മാറ്റുകൂട്ടി ഖിസ്സ മുട്ടിപ്പാട്ട് സംഘത്തിൻ്റെ മുട്ടിപ്പാട്ടും അരങ്ങേറി.
ഇന്ത്യൻ കളിക്കാർക് പുറമേ ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും ഇതിനോടകം ടീമിന് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഖത്തറിലെ പല പ്രധാന ടൂർണ്ണമെൻ്റുകളിലും പങ്കെടുത്തിട്ടുള്ള ടീം പതിനഞ്ചാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ പത്തൊൻപതോളം ചാമ്പ്യൻഷിപ്പുകളിൽ കീരീടം ചൂടിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.