Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jan 2026 09:49 IST
Share News :
നെയ്യാറ്റിൻകര (തിരുവനന്തപുരം) - . കവളാകുളം ഐക്കരവിളാകം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിൽ – കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഹാനെ (അപ്പു) മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ബിസ്കറ്റും മുന്തിരിയും കഴിച്ചതിനെത്തുടർന്ന് കുട്ടി കുഴഞ്ഞുവീണെന്നായിരുന്നു ഇരുവരും പറഞ്ഞത്. എന്നാൽ, അത്യാഹിത വിഭാഗത്തിൽ ഇഹാനെ പരിശോധിച്ച ഡോക്ടർമാർ അടിവയറ്റിലെ ക്ഷതം കണ്ടെത്തിയത് കേസന്വേഷണത്തിൽ നിർണായകമായി. കുഞ്ഞ് എവിടെയെങ്കിലും വീണോയെന്ന ഇവരുടെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ഷിജിലിന്റെ മറുപടി. പിന്നാലെ പരിശോധിച്ച ഫൊറൻസിക് സർജനും കുഞ്ഞിന്റെ അടിവയറ്റിൽ ക്ഷതമേറ്റതു സ്ഥിരീകരിച്ചു. അതെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പൊലീസിനെ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒൗദ്യോഗികമായി ലഭിച്ചിട്ടില്ലെങ്കിലും സർജന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലേക്കു നീങ്ങുകയായിരുന്നു. തുടക്കത്തിൽ തന്നെ മരണത്തിൽ സംശയം തോന്നിയ പൊലീസ്, ഇഹാന്റെ സംസ്കാരം കഴിഞ്ഞയുടൻ ഷിജിലിനെയും കൃഷ്ണപ്രിയയെയും നെയ്യാറ്റിൻകര സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ ഇരുവരെയും വിട്ടയച്ചെങ്കിലും ഷിജിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നെയ്യാറ്റിൻകര സ്റ്റേഷന്റെ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനായ ബാലരാമപുരം എസ്എച്ചഒ വി.സൈജുനാഥ് പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജനെ കഴിഞ്ഞ ദിവസം നേരിൽക്കണ്ട് വിവരങ്ങൾ ആരാഞ്ഞിരുന്നു.
Follow us on :
More in Related News
Please select your location.