Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2026 15:17 IST
Share News :
തലയോലപ്പറമ്പ്: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ സഹകരണ പതാക ഉയർത്തി. ബാങ്ക് പ്രസിഡൻ്റ് എം.ജെ ജോർജ്ജ് പതാക ഉയർത്തി. ബാങ്ക് ഭരണ സമിതി അംഗങ്ങളായ അഡ്വ.ശ്രീകാന്ത് സോമൻ, സന്തോഷ് ശർമ്മ, കെ.എം രാധാകൃഷ്ണൻ നായർ, സുമിത സതീശൻ, ബാങ്ക് മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ്ജ് ഏ. അമ്പിളി, ബ്രാഞ്ച് മാനേജർ സാജുലാൽ, ബാങ്ക് ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.14 മുതൽ 20 വരെ നടക്കുന്ന സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി16 ന് വൈകിട്ട് വൈക്കം എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ താലൂക്ക് തല സഹകാരി സമ്മേളനവും 18 ന് വൈകിട്ട് കോട്ടയം തിരുനക്കര മൈതാനത്ത് നിന്നും സഹകാരി ഘോഷയാത്രയും ജില്ലാ തല സമ്മേളനവും നടക്കും.
Follow us on :
Tags:
More in Related News
Please select your location.