Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻകാസ് സലാല സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

14 Nov 2026 23:59 IST

ENLIGHT MEDIA OMAN

Share News :

സലാല: ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ ബദർ അൽ സമാ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾക്കും പ്രവാസികൾ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും ആവശ്യമായ ചികിത്സാ നിർദേശങ്ങളും ആരോഗ്യപരിചരണ ബോധവൽക്കരണവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നവംബർ 13 വെള്ളിയാഴ്ചയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു.

ഇൻകാസ് സലാല പ്രസിഡന്റ് ഹരികുമാർ ചേർത്തല അധ്യക്ഷത വഹിച്ച യോഗം ഇൻകാസ് നേതാവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബദർ അൽ സമാ ഹോസ്പിറ്റൽ ജനറൽ മാനേജർ അസീസ് സലാല സമൂഹത്തിൽ ഇൻകാസ് വഹിക്കുന്ന പങ്കിനെയും സംഘടനയുടെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചു.

ഹരീഷ്കുമാർ, അജിത് മഹീന്ദ്രൻ, വിജയ് മാണിക്യപറമ്പ്, സിറാജ് സിദാൻ, ലക്ഷ്മികുമാർ, ഷൈൻ അബ്ദുൽ കലാം, ലിജോ, റെനിൻ സാമുവൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ബാബു കുറ്റ്യാടി സ്വാഗതവും സലീം കൊടുങ്ങല്ലൂർ നന്ദിയും രേഖപ്പെടുത്തി. പ്രവാസികൾക്ക് ആരോഗ്യപരിരക്ഷയും രോഗപ്രതിരോധ ബോധവൽക്കരണവും ഉറപ്പാക്കുന്നതിൽ ക്യാമ്പ് ശ്രദ്ധേയമായി.

Follow us on :

More in Related News