Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേരെകടവ് - ഉദയനാപുരം റോഡിലൂടെ ഭാര വാഹനങ്ങളുടെ പോക്ക്; കാലപ്പഴക്കം ചെന്ന കലുങ്കുകൾ അപകട ഭീഷണിയിൽ.

14 Nov 2026 21:04 IST

santhosh sharma.v

Share News :

വൈക്കം: നേരെകടവ് പാലം തുറന്നു കൊടുത്തതോടെ നേരെ കടവ് മുതൽ ഉദയനാപുരം വരെയുള്ള ചെറിയ റോഡിലൂടെയുള്ള ഗതാഗതം വർദ്ധിച്ചിരിക്കുകയാണ്. വളരെ വീതി കുറഞ്ഞതും പഴയ മൂന്ന് കലുങ്കുകൾ ഉള്ളതുമായ റോഡിലൂടെ ടോറസ് , ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹങ്ങൾ ലോഡ് കയറ്റി പോകുന്നതിനാൽ കാലപ്പഴക്കം ചെന്ന 3 കലുങ്കുകൾ മതിയായ ഉറപ്പില്ലാത്തത് മൂലം അപകട ഭീഷണിയിലാണ്. വൈക്കത്തഷ്ടമി വരുന്നതോടെ വളരെ അധികം ചെറു വാഹനങ്ങൾ ഉൾപ്പടെ ആലപ്പുഴ ജില്ലയിൽ നിന്നും കടന്നു വരുന്ന സാഹചര്യത്തിൽ ഇവിടെ അപകടം ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. ഇതിനാൽ ഈ റോഡിലൂടെയും കലുങ്കിലൂടെയുമുള്ള ഭാരവണ്ടികളുടെ ഗതാഗതം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ. ബിനിമോൻ എംഎൽ എ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

Follow us on :

More in Related News