Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'സർഗവസന്തം 2026 ' ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലോത്സവത്തിന് വൈക്കത്ത് തിരിതെളിഞ്ഞു.

14 Nov 2026 13:26 IST

santhosh sharma.v

Share News :

വൈക്കം: ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലോത്സവം 'സർഗവസന്തം 2026 ' ന് വൈക്കത്ത് തിരിതെളിഞ്ഞു. ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിറിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാ മാമാങ്കം ചലച്ചിത്ര സംവിധായകൻ ജി. മാർത്താണ്ഡൻ ഉദ്ഘാടനം ചെയ്തു. ഭാരതിയ വിദ്യാനികേതൻ ജില്ലാ പ്രസിഡൻ്റ് പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വി.ആർ. ചന്ദ്രശേഖരൻ നായർ , മഞ്ജു പ്രസാദ്, ലളിതാംബിക ടീച്ചർ, എം.ജി.സോമനാഥ്, പി.എസ്. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. വിവേകാനന്ദ വിദ്യാമന്ദിർ, ചാലപ്പറമ്പ്, എസ് എൻ ഡി പി യു പി സ്കൂൾ എന്നിവിടങ്ങളിൽ ഒരുക്കിയ ഏഴ് വേദികളിലായാണ് മത്സരങ്ങൾ നടത്തുന്നത്. 19 വിദ്യാലയങ്ങളിൽ നിന്നായി 2,000 ൽ അധികം വിദ്യാർത്ഥികൾ 95 ഇനങ്ങളിൽ നടക്കുന്ന മൽസരങ്ങളിൽ മാറ്റുരയ്ക്കും. പ്രാഥമിക്, ബാല, ശിശു, കിഷോർ എന്നീ നാല് വിഭാഗങ്ങളിലായാണ് മൽസരങ്ങൾ. 15 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനവും എം.എൽ.എ. നിർവഹിക്കും.

Follow us on :

More in Related News