Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തിലും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ഭക്തിയുടെ നിറവിൽ ഉൽസവത്തിനുള്ള കൊടികൂറ സമർപ്പണം നടന്നു.

14 Nov 2026 13:14 IST

santhosh sharma.v

Share News :

വൈക്കം: ഭക്തിയുടെ നിറവിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉൽസവത്തിനും സ്വർണ്ണ ധ്വജത്തിൽ കൊടികയറ്റുന്നതിനുള്ള കൊടികൂറ സമർപ്പണം നടന്നു. ആദ്യം ഉദയനാപുരം ക്ഷേത്രത്തിലും തുടർന്ന് വൈക്കം ക്ഷേത്രത്തിലും കൊടിക്കൂറ സമർപ്പിച്ചു. എക്സ് ലൻൻ്റ് ഉടമ വൈക്കപ്രയാർ ആലുങ്കൽ പ്രതാപചന്ദ്രനാണ് ഇരു ക്ഷേത്രങ്ങളിലും കൊടിക്കൂറ വഴിപാടായി സമർപ്പിച്ചത്. ഇരു ക്ഷേത്രങ്ങളിലേയും കിഴക്കേ ഗോപുര നടയിൽ നിന്നും വാദ്യമേളങ്ങളോടെ അകമ്പടിയോടെ കൊടിക്കൂറ എഴുന്നള്ളിച്ച്  ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷമാണ് കൊടിമരച്ചുവട്ടിൽ സമർപ്പിച്ചത്. ഉദയനാപുരം ക്ഷേത്രത്തിൽ ഗോവിന്ദൻ നമ്പൂതിരിയും വൈക്കം ക്ഷേത്രത്തിൽ കിഴക്കേടത്ത് ശങ്കരൻ മൂസതും കൊടിക്കൂറ ഏറ്റ് വാങ്ങി ദേവസ്വം ഭാരവാഹികളെ എല്പിച്ചു. വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. വിമൽ കുമാർ , ഉദയനാപുരം സബ് ഗ്രൂപ്പ് ഓഫീസർ രാഹുൽ രാധാകൃഷ്ണൻ , എൻ എസ് എസ് വൈക്കം യൂണിയൻ സെക്രട്ടറി അഖിൽ .ആർ. നായർ , ഇൻസ്പക്ടർ എസ്. മുരുകേശ്, ആർ. ജ്യോതി ചന്ദ്രൻ , ബി. ശശിധരൻ ദേവസ്വം അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. നൂറ് കണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. അഞ്ചര മീറ്റർ നീളത്തിൽ നവ ഗ്രഹ സങ്കല്പത്തിൽ ഒൻപത് വർണ്ണങ്ങളിലായി നിർമ്മിക്കുന്ന കൊടി കൂറയിലെ ഏഴു നിറം മൂന്ന് തവണ ആവർത്തിച്ച് ഇരുപത്തിയൊന്നു കോളമായാണ് കൊടിക്കൂറയുടെ നിർമാണം. വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയിൽ നന്ദികേശ്വൻ, തൃക്കണ്ണ്, വലിയ കുമിള, കാളാഞ്ചി, ഓട്ടുമണി, മാൻ എന്നിവയും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കുറയിൽ ചന്ദ്രക്കല, വെള്ളി കുമിള, തമിഴിൽ ഓം എന്നക്ഷരം, മയിൽ വാഹനം കാളാഞ്ചി, ഓട്ടുമണി എന്നിവ ആലേഖനം ചെയ്തിട്ടുണ്ട് 

ശബരിമല ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ കൊടിക്കൂറ നിർമ്മിക്കുന്ന ചെങ്ങന്നൂർ ക്ഷേത്ര ചമയ നിർമ്മാണ ശാലയിലെ കെ. ബി. സാജനാണ് കൊടിക്കൂറ ഒരുക്കിയത്. വൈക്കത്തും ഉദയനാപുരത്തും 21-ാം തവണയാണ് സാജൻ കൊടിക്കൂറ ഒരുക്കുന്നത്. ഉദയനാപുരം ക്ഷേത്രത്തിൽ നവംബർ 16 നാണ് കൊടിയേറ്റ് 24 നാണ് പ്രസിദ്ധമായ തൃക്കാർത്തിക . 25 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. 

വൈക്കം ക്ഷേത്രത്തിലെ ഉത്സവത്തിന് നവംബർ 20ന് കൊടിയേറും. ഡിസംബർ 1നാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി. 2 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.

Follow us on :

More in Related News