Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് വർണാഭമായ തുടക്കം

14 Nov 2026 19:55 IST

SUNITHA MEGAS

Share News :

​കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള കേരളോത്സവം ഗവ. വി.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയി ജോർജ്ജ് വെട്ടിക്കത്തടത്തിന്റെ അധ്യക്ഷതയിൽ ജലസേചന, ജലവിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് വളരെ വർണാഭമായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. നോബി മുണ്ടക്കൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. തങ്കമ്മ വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി. ആൻമരിയ ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. മിനിമോൾ ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ദീപ ഇന്ദുചൂഡൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടോമി മാത്യു പ്രാലടിയിൽ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. മിനു സാവിയോ, മറ്റ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ശ്രീമതി. ലൈസാമ്മ തോമസ്, ശ്രീ. ജോസ് പുത്തൻകാലാ, ശ്രീമതി. ധന്യ വേണുഗോപാൽ, ശ്രീ. ടി.സി. വിനോദ് (6-ാം വാർഡ്), ശ്രീമതി. ജിൻസി എലിസബത്ത് (10-ാം വാർഡ്), ശ്രീമതി. നിഷ കുര്യൻ തയ്യിൽ (1-ാം വാർഡ്), ശ്രീമതി. കെ.എസ്. രമുമോൾ അജിത്ത് (2-ാം വാർഡ്), ശ്രീമതി. രേഷ്മ ദേശികൻ (3-ാം വാർഡ്), ശ്രീ. കെ.കെ. ബാബു രാജ് (4-ാം വാർഡ്), ശ്രീ. അനിൽകുമാർ എം.ആർ. (5-ാം വാർഡ്), ശ്രീ. ജോസഫ് മുണ്ടുകുന്നേൽ (7-ാം വാർഡ്), ശ്രീമതി. ലില്ലിക്കുട്ടി ജേക്കബ് (8-ാം വാർഡ്), ശ്രീ. സിറിയക് ജോർജ്ജ് (11-ാം വാർഡ്), ശ്രീമതി. ഗീതു നിധീഷ് (13-ാം വാർഡ്), ശ്രീ. ബിജു പി.കെ. (15-ാം വാർഡ്), ശ്രീ. പി.ഡി. ബാബു (16-ാം വാർഡ്), ശ്രീമതി. പൗളി ജോർജ്ജ് (17-ാം വാർഡ്), ശ്രീമതി. ഷീജ ശ്രീപ്രസാദ് (18-ാം വാർഡ്) തുടങ്ങിയ എല്ലാ വാർഡ് മെമ്പർമാരും, ആസൂത്രണ സമിതി അംഗങ്ങളായ ശ്രീ. കെ.പി. പ്രദീപ്, ശ്രീ. രമേശൻ പാലക്കുഴി എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. ജ്യോതിലക്ഷ്മി സി.എസ്. ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.  

​കേരളോത്സവത്തിന്റെ ഭാഗമായി നാളെ രാവിലെ കൃത്യം 8:30-ന് കടുത്തുരുത്തി ഗവൺമെന്റ് സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരവും, കടുത്തുരുത്തി കോൺഫറൻസ് ഹാളിൽ കലാമത്സരങ്ങളും, സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അത്ലറ്റിക്സ് മത്സരങ്ങളും നടക്കുന്നതായിരിക്കും.

Follow us on :

More in Related News